10:53pm 11 November 2026
NEWS
ആറ്റുതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ
16/11/2025  08:51 PM IST
NILA
ആറ്റുതിട്ട ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ


 കൊല്ലകടവ്. ചെറിയനാട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ആറ്റിടിയിൽ ലീലാമ്മയുടെ വീടിനോട് ചേർന്ന് അച്ചൻകോവിൽ ആറിന്റെ തിട്ടയിടിഞ്ഞ് വീടിന്റെ ചുറ്റുമതിലും, മുറ്റവും,നടവഴിയും കഴിഞ്ഞ ദിവസം വൈകിട്ട് പെയ്ത ശക്തമായ മഴയിൽ ഇടിഞ്ഞ് ആറ്റിലേക്ക് വീണു.
 കൊല്ലകടവ് പാലം മുതൽ പട്ടൻ്റെയ്യത്ത്
വരെയുള്ള ആറ്റുതിട്ടയിലൂടെയുള്ള നടവഴി പൂർണമായും ഇല്ലാതെയായി. നൂറുകണക്കിന് കാൽനടയാത്രക്കാർ മാവേലിക്കരയിലും, ചെങ്ങന്നൂരിലേക്കും പോകാൻ ആശ്രയിക്കുന്ന വഴിയാണ് ഇല്ലാതായത്. ഇടിഞ്ഞ ഭാഗം 35 അടിയോളം താഴ്ചയിലാണ് ഉള്ളത് കഴിഞ്ഞവർഷം പെയ്ത മഴയിൽ ഈ ഭാഗം 15 മീറ്ററോളം ഇടിഞ്ഞു വീണിരുന്നു.  എംഎൽഎയും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് അധികൃതരും നേരത്തെ
 സ്ഥലത്തെത്തി വേണ്ട നടപടികൾ എടുക്കാം എന്ന് ഉറപ്പു നൽകിയിരുന്നു എന്ന് ലീലാമ്മ പറഞ്ഞു.
 ഏതു സമയത്തും വീട് ആറ്റിലേക്ക് മറിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ് നിൽക്കുന്നത്. വാർഡ് മെമ്പറും സംഭവ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.